ഭോപ്പാൽ: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറെയ്ക്കെതിരെ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രഗ്യീ സിങ് ഠാക്കൂറിന്‍റെ പ്രസ്താവനയിൽ അന്വേഷണം ആരംഭിച്ചതായി മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എൽ കാന്ത് റാവു അറിയിച്ചു.
ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നു എന്നും അതിനുശേഷം രണ്ട് മാസത്തിനുള്ളിൽ കർക്കറെ കൊല്ലപ്പെട്ടു എന്നുമാണ് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തനിക്കെതിരെ കർക്കറെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു. അതിനാലാണ് കർക്കറെയെ ശപിച്ചതെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു.