കേരളം

kerala

By

Published : Apr 22, 2019, 1:54 AM IST

Updated : Apr 22, 2019, 2:00 AM IST

ETV Bharat / elections

പ്രഗ്യാ സിങിനെതിരെ എട്ടു മുൻ ഡിജിപിമാര്‍ രംഗത്ത്

പ്രഗ്യാ സിങിന്‍റെ പ്രസ്താവന അപലപനീയവും ഖേദകരവുമാണെന്ന് മുൻ ഡിജിപിമാര്‍.

പ്രഗ്യാ സിങ്

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുൻ മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കര്‍ക്കറെക്കെതിരെ പ്രഗ്യാ സിങ് നടത്തിയ പരാമര്‍ശത്തിനെതിരെ എട്ടു മുൻ ഡിജിപിമാര്‍ രംഗത്ത്.

പ്രഗ്യാ സിങിന്‍റെ പ്രസ്താവന അപലപനീയവും ഖേദകരവുമാണെന്ന് മുൻ ഡിജിപിമാരായ ജൂലിയോ റിബേര, പ്രകാശ് സിങ്, പികെ ഹോര്‍മിസ് തരകൻ, കമല്‍കുമാര്‍, ജേക്കബ് പുന്നൂസ്, സ​​ഞ്ജീ​​വ് ദ​​യാ​​ല്‍, ജ​​യ​​ന്തോ ചൗ​​ധ​​രി, എ​​ന്‍. രാ​​മ​​ച​​ന്ദ്ര​​ന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കര്‍ക്കറയെ താൻ ശപിച്ച് കൊന്നതാണെന്നായിരുന്നു പ്രഗ്യാ സിങ് പറഞ്ഞത്. പ്രഗ്യയുടെ ഈ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. അതേസമയം 'ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു' എന്ന വിവാദ പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ പ്രഗ്യാ സിങ് ഠാക്കൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയാണ് പ്രഗ്യാ സിങ്.

Last Updated : Apr 22, 2019, 2:00 AM IST

ABOUT THE AUTHOR

...view details