കേരളം

kerala

ETV Bharat / elections

വീണ്ടും മോദി ഭരണമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; കേരളം യുഡിഎഫിനൊപ്പമെന്ന് പ്രവചനങ്ങള്‍

കേരളത്തിൽ യുഡിഎഫ് തരംഗമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നാല് സർവേ ഫലങ്ങള്‍ വിലയിരുത്തുന്നു.

രാജ്യത്ത് എൻഡിഎ തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങള്‍

By

Published : May 19, 2019, 8:22 PM IST

Updated : May 19, 2019, 11:01 PM IST

17-ാം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയ കരുനീക്കങ്ങൾ നോക്കിയുള്ള എക്സിറ്റ് പോൾ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം. ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രവാക്യവുമായി വന്ന എൻഡിഎ ഇത്തവണ തൂത്തുവാരുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. 2014 ൽ ബിജെപി നേടിയ അതേ കണക്കുകള്‍ തന്നെയാണ് ഭൂരിപക്ഷം സർവേകളും പറയുന്നത്. ന്യൂസ് എക്സ് നെറ്റാ ഒഴികെയുള്ള എല്ലാ സർവെകളിലും എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നു. എന്നാൽ എല്ലാ സർവെയിലും കോൺഗ്രസ് 2014 നേക്കാള്‍ നില മെച്ചപ്പെടുത്തമെന്നാണ് പ്രവചനം.

ബിജെപി നയിക്കുന്ന എൻഡിഎ 300 ൽ അധികം സീറ്റ് നേടുമെന്നാണ് ആറ് സർവെകൾ പ്രവചിക്കുന്നത്. ഇതിൽ ഇന്ത്യ റ്റുഡേ-ആക്സിസ് എക്സിറ്റ് പോളാണ് ഏറ്റവും കൂടുതല്‍ സീറ്റ് നില പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 365 സീറ്റ് ലഭിക്കുമെന്നാണ് ഇന്ത്യ റ്റുഡേ-ആക്സിസ് എക്സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. ടുഡെയ്സ് ചാണക്യ 340 സീറ്റ് ബിജെപി നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സിഎൻഎൻ ന്യൂസ് 18- ഐപിഎസ്ഒഎസ്-336, ടൈംസ് നൗ- സിഎൻഎക്സ്-306, റിപബ്ലിക്ക്-ജൻ കി ബാത്ത്-305 എന്നിങ്ങനെയാണ് ബിജെപിയുടെ 300 കടക്കുന്ന സീറ്റ് നില. ഇവയിൽ കോൺഗ്രസ് 108 മുതൽ 132 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

അതേസമയം കേരളത്തിൽ സിഎൻഎൻ ന്യൂസ് 18- ഐപിഎസ്ഒഎസ് ഒഴികെയുള്ള സർവെകളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. മറ്റ് ഫലങ്ങളില്‍ യുഡിഎഫ് 10 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഇത്തവണ ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

Last Updated : May 19, 2019, 11:01 PM IST

ABOUT THE AUTHOR

...view details