അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടി. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി ജീപ്പിൽ കയറി റോഡ് ഷോ നടത്തിയതും പ്രസംഗിച്ചതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു.
പ്രധാനമന്ത്രിയുടെ റോഡ് ഷോ; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
വോട്ട് രേഖപ്പെടുത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോയും പ്രസംഗവും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ദിവസത്തിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയും പ്രസംഗവും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും മോദിക്ക് അടുത്ത് മൂന്ന് ദിവസത്തേക്ക് പ്രചാരണ വിലക്ക് ഏർപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ ഐഡിക്ക് ഐഇഡി ബോംബുകളേക്കാൾ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞത് സർക്കാരിന്‍റെ വ്യോമാക്രമണത്തെ ഉദ്ധരിച്ചു കൊണ്ടാണ്. മോദി ഇത്തരം പരാമർശങ്ങളിലൂടെ വോട്ട് നേടാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. ഇതേ തുടർന്നാണ് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ ഓഫീസറോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.