കേരളം

kerala

ETV Bharat / elections

മാറാതെ മറാത്ത മനസ്

48 സീറ്റില്‍ 41 ഉം നേടി മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം നേട്ടമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.

മാറാതെ മറാത്ത മനസ്

By

Published : May 24, 2019, 1:35 PM IST

മുംബൈ: ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റുകളുമായി ലോക്സഭയില്‍ നിര്‍ണായകമാകുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 മണ്ഡലങ്ങളില്‍ നിന്നായി 861 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 41 സീറ്റും നേടി മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം നേട്ടമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ബിജെപി 23 ഇടത്തും ശിവസേന 18 സീറ്റിലും വിജയിച്ചു. യുപിഎയുടെ വോട്ടുകള്‍ അസ്ദുദ്ദീന്‍ ഉവൈസി-പ്രകാശ് അംബേദ്കര്‍ സഖ്യം ഭിന്നിപ്പിച്ചപ്പോള്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ ഒരു സീറ്റ് നേടി. ഔറംഗാബാദിലാണ് എഐഎംഐഎം മുന്നേറ്റമുണ്ടാക്കിയത്. കോണ്‍ഗ്രസ് -എന്‍സിപി സഖ്യ സ്ഥാനാര്‍ഥിയായ നവനീത് കൗര്‍ അമരാവതി സീറ്റ് നേടി. എന്‍സിപി നാലു സീറ്റും നേടിയതോടെ യുപിഎക്ക് സംസ്ഥാനത്ത് നിന്ന് ആറ് സീറ്റായി. ചന്ദ്രാപുര്‍ മണ്ഡലമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലം കൂടിയാണിത്.

നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ പൂനം മഹാജനും സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സീറ്റുറപ്പിച്ചിരുന്ന മുംബൈ നോര്‍ത്തില്‍ ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ നാല് ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനും വിജയിക്കാനായില്ല.

എന്‍ഡിഎ സഖ്യം 34 മുതല്‍ 40 സീറ്റുകള്‍ വരെ നേടി 2014 ആവര്‍ത്തിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ക്ക് അതീതമായിരുന്നു മഹാസഖ്യത്തിന്‍റെ ജയം. 2014ല്‍ 23 സീറ്റുമായി ബിജെപിയും 18 സീറ്റുമായി ശിവസേനയും നേട്ടമുണ്ടാക്കിയപ്പോള്‍ നാല് സീറ്റായിരുന്നു യുപിഎയുടെ സമ്പത്ത്.

അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി- ശിവസേന സഖ്യത്തിലെ പ്രശ്നങ്ങള്‍ മറന്ന് പ്രചാരണം ശക്തമാക്കിയതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ തന്ത്രങ്ങളുമാണ് വിജയത്തിന് വഴിയൊരുക്കിയത്.

ABOUT THE AUTHOR

...view details