കേരളം

kerala

ETV Bharat / elections

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖരും

നിതിന്‍ ഗഡ്കരി, വി.കെ.സിങ്, ഹരീഷ് റാവത്ത്, കിരണ്‍ റിജ്ജു, അസദുദ്ദീന്‍ ഒവൈസി, അജിത് സിങ്, രേണുകാ ചൗധരി തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവധി തേടി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

By

Published : Apr 11, 2019, 11:57 PM IST

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 91 മണ്ഡലങ്ങലളിൽ നടന്ന വോട്ടെടുപ്പിൽ 65 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്കുകൾ.

നിതിന്‍ ഗഡ്കരി, വി.കെ.സിങ്, ഹരീഷ് റാവത്ത്, കിരണ്‍ റിജ്ജു, അസദുദ്ദീന്‍ ഒവൈസി, അജിത് സിങ്, രേണുകാ ചൗധരി തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവധി തേടി.

മുൻ ക്രിക്കറ്റ് താരവും തെലങ്കാന കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ഹൈദരാബാദിൽ വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാഗ്പുർ ലോക്സഭാ മണ്ഡലത്തിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഡെറാഡൂണിലും വോട്ട് ചെയ്തു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കുടുംബവും അമരാവതിയിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായ ബൂത്തുകളില്‍ റീ പോളിങ്ങ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സിദ്ദിപ്പേട്ടിൽ വോട്ട് രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details