എഐഎഡിഎംകെ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു
ഡിഎംകെയുടെ പേരിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിച്ചതിനാണ് നടപടി
ചെന്നൈ: എഐഎഡിഎംകെയുടെ പ്രചാരണ വീഡിയോ ഇലക്ഷൻ കമ്മീഷൻ നിരോധിച്ചു. ഡിഎംകെയുടെ പേരിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിച്ചതിനാണ് നടപടി. സംസ്ഥാനതല മാധ്യമ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുൻകൂർ അനുമതിയില്ലാതെയാണ് രാഷ്ട്രീയ പാർട്ടികൾ പ്രചാരണ വീഡിയോകള്‍ ഉപയോഗിക്കുന്നതെന്ന് ചീഫ് ഇലക്ട്രറല്‍ ഓഫീസർ സത്യഭ്രാത സാഹു പറഞ്ഞു. നിരോധിച്ച വീഡിയോയില്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമം അനുസരിച്ച് ഇത്തരം വീഡിയോയുടെ സംപ്രേഷണം ചെയ്യുന്നത് കർശനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.