കേരളം

kerala

By

Published : May 2, 2019, 9:02 AM IST

ETV Bharat / elections

മോദിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം. കേസ് കോടതി ഇന്നലെ പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരുന്നു.

code of conduct

ന്യൂഡല്‍ഹി:പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍. ഇക്കാര്യം ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കും.

കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹർജി നൽകിയത്. പുൽവാമയിൽ മരിച്ച സൈനികരുടെ പേരിൽ കന്നിവോട്ടർമാർ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പെരുമാറ്റ ചട്ടലംഘനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

ABOUT THE AUTHOR

...view details