ലോക്സഭാ തെരഞ്ഞെടുപ്പ്; ഏഴ് സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കി
പശ്ചിമ ബംഗാൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ഗുണ മണ്ഡലത്തിൽ മത്സരിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുളള ഏഴ് സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കി.പശ്ചിമ ബംഗാൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ഗുണ മണ്ഡലത്തിൽ മത്സരിക്കും. ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജയെ ഗ്വാളിയോർ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മധ്യപ്രദേശിൽ നിന്ന് ശൈലേന്ദ്ര പട്ടേലും മോണാ സുസ്താനിയും പട്ടികയില്‍ ഇടം നേടി. പഞ്ചാബിലെ ആനന്ദ്പുരിൽ മനീഷ് തിവാരിയും സാംഗ്രൂർ ലോക്സഭാ മണ്ഡലത്തിൽ ബർഗാല എംഎൽഎ, കെവാൽ സിംഗ് ധിലോണും സ്ഥാനാർഥിയാകും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്‌ടമായ ലഡാക്ക് മണ്ഡലം തിരിച്ചുപിടിക്കാൻ റിഗ്സിൻ സ്പാൽബാറിനെയാണ് ബിജെപി സ്ഥാനാർഥിയായ ജാമ്യാങ് സെറിംഗ് നംഗ്യാലിക്കെതിരെ നിർത്തുന്നത്. ബിഹാറിലെ വാൽമിക്ക നഗർ ലോക്സഭാ മണ്ഡലത്തിൽ ജെഡിയു പ്രവർത്തകൻ ബിദ്യാ നാഥ് പ്രസാദ് മഹാതോയാണ് കോൺഗ്രസിന്‍റെ സ്ഥാനാർഥി.