ന്യൂഡല്‍ഹി:ഈസ്റ്റ് ഡല്‍ഹിയിലെ ബി ജെ പി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ എതിര്‍ സ്ഥാനാര്‍ഥിയായ ആതിഷിക്കെതിരെ മോശം പരാമര്‍ശങ്ങളോടു കൂടിയ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഡല്‍ഹിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലാണ് ആതിഷി ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഗംഭീറിനെതിരെ രംഗത്തെത്തിയത്.
മോശം പരാമര്‍ശമുള്ള ലഘുലേഖ വിതരണം; ഗൗതം ഗംഭീറിനെതിരെ ആം ആദ്മി - ആംആദ്മി പാര്‍ട്ടി
എതിര്‍സ്ഥാനാര്‍ഥി ആതിഷിക്കെതിരെ മോശം പരാമര്‍ശമുള്ള ലഘുലേഖ ഗൗതം ഗംഭീര്‍ വിതരണം ചെയ്തുവെന്നാണ് ആരോപണം
"ഒരു സ്ത്രീക്കെതിരെ ഇതാണ് അദ്ദേഹം ചെയ്യുന്നതെങ്കില്‍ ഈ മണ്ഡലത്തിലുള്ള മറ്റു സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? "- ഗംഭീറിനെതിരെയുള്ള ആരോപണങ്ങളില്‍ ആതിഷി പ്രതികരിച്ചു. " ഗൗതം ഗംഭീര്‍ ഇത്തരത്തില്‍ തരംതാഴുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല" എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
ആതിഷിക്കെതിരെ അപമാനകരവും അശ്ലീലവുമായ ആരോപണങ്ങളടങ്ങിയ ലഘുലേഖകള്‍ ഈസ്റ്റ്ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തുവെന്നാണ് എഎപിയുടെ ആരോപണം. എന്നാല്‍ എഎപി യുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ട് ബി ജെ പി രംഗത്തെത്തി. ഗൗതം ഗംഭീറിന് രണ്ട് ലോക്സഭാ മണ്ഡലങ്ങളിലായി വോട്ടവകാശമുണ്ടെന്ന് ആതിഷി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.