മികച്ച വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് അമിത് ഷാ - BJP
'ഒരിക്കൽ കൂടി മോദി സർക്കാര്‍' എന്ന ട്വിറ്റർ കുറിപ്പിലൂടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചത്.
അമിത് ഷാ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിൽ രാജ്യത്തിന് നന്ദി രേഖപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയെ വിശ്വസിച്ച് വീണ്ടും അധികാരം കയ്യിൽ ഏൽപ്പിച്ചതിന് നന്ദി പറയുന്നെന്ന് അമിത് ഷാ പറഞ്ഞു. ഇത് രാജ്യത്തിന്‍റെ മുഴുവൻ വിജയമാണ്. ദരിദ്രരുടെയും യുവാക്കളുടെയും പാവപ്പെട്ട കർഷകരുടെയും പ്രതീക്ഷകളുടെ വിജയമാണിത്. കഴിഞ്ഞ അഞ്ച് വർഷത്തെ മോദി സർക്കാരിന്‍റെ ഭരണം ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചതിന്‍റെ തെളിവാണ് ഈ വിജയമെന്നും അമിത് ഷാ പറഞ്ഞു.