ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടു. സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിക്കാത്തതില്‍ പശ്ചിമ ബംഗാളിൽ വോട്ടർമാര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിർത്തി വച്ചു. അസൻസോളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നിർത്തി വച്ചത്. അക്രമത്തെത്തുടർന്ന് 580 കമ്പനി കേന്ദ്രസേനയെ പശ്ചിമബംഗാളില്‍ വിന്യസിച്ചു.
നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം - പശ്ചിമ ബംഗാളിൽ
ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക അക്രമങ്ങളെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ സുരക്ഷ ശക്തമാക്കി. 580 കമ്പനി കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിപ്പിച്ചു.
പോളിങ് ഓഫീസിന് സമീപത്തെ സുരക്ഷാ ഉദ്യോഗസ്ഥരെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ ബാബുൽ സുപ്രിയോയെ തൃണമൂൽ പ്രവർത്തകർ തടഞ്ഞു. ബാബുലിന്‍റെ കാറിനുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. അസന്‍സോളില്‍ ബൂത്ത് പിടിച്ചെടുക്കല്‍ നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു എംപി. ബൂത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. അസന്‍സോളിലെ 199-ാം ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന് വോട്ടർമാർ പരാതിപ്പെട്ടു.