ചെന്നൈ: കരുണാനിധിയുടെ മരണത്തിൽ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് കെപി രാമലിംഗം. ജയലളിതയുടെ മരണത്തിൽ തനിക്ക് സംശയമുണ്ടെന്ന പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആരോപണം. 30 വർഷത്തോളം ഡിഎംകെയിൽ സേവനമനുഷ്‌ഠിച്ച രാമലിംഗം കഴിഞ്ഞ നവംബറിലാണ് ബിജെപിയിൽ ചേർന്നത്.
കരുണാനിധിയുടെ മരണത്തിൽ സംശയമുണ്ട്; സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കെപി രാമലിംഗം
ജയലളിതയുടെ മരണത്തിൽ തനിക്ക് സംശയമുണ്ടെന്ന പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആരോപണം
കരുണാനിധിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. സ്റ്റാലിന്‍ എങ്ങനെയാണ് പ്രതിപക്ഷ നേതാവായി മാറിയതെന്നും ദില്ലിയിൽ അദ്ദേഹം തന്‍റെ മുന്നിൽ എന്താണ് ചെയ്തതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനങ്ങളോട് പറയും. ഫാറൂഖ് അബ്‌ദുല്ല അതിന് സാക്ഷിയാണെന്നും രാമലിംഗം ആരോപിച്ചു. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി പദവിയോടുള്ള താൽപര്യം കൊണ്ടാണ് ഇത്തരത്തിൽ മുഖ്യമന്ത്രിക്കും എഐഎഡിഎംകെ നേതാക്കൾക്കുമെതിരെ വിവേകമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ഉത്തരവാദിയാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ആരോപണം നേരത്തെ സ്റ്റാലിൻ തള്ളിക്കളഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ജയലളിതയുടെ മരണത്തെക്കുറിച്ച് വേഗത്തിൽ അന്വേഷിക്കുമെന്ന് രണ്ട് ദ്രാവിഡ പാർട്ടികളും വാഗ്‌ദാനം ചെയ്തിരിക്കുകയാണ്. ഏപ്രിൽ ആറിനാണ് 234 അംഗങ്ങളടങ്ങുന്ന തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.