തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്തെത്തും. തലസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലായി നടത്തുന്ന പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും നാലരക്ക് നേമം മണ്ഡലത്തിലെ കുമരിചന്തയിലും ആറു മണിക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിസരത്തുമാണ് പൊതുയോഗങ്ങള്‍. ത്രികോണമത്സരം നടക്കുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങലിലെ പൊതുയോഗങ്ങളില്‍ ശക്തമായ രാഷ്‌ട്രീയ പരാമര്‍ശങ്ങൾ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. നാളെ കോഴിക്കോട് പോകുന്ന മുഖ്യമന്ത്രി വടക്കന്‍ കേരളത്തിലെ പ്രചാരണത്തിന് ശേഷം തെരഞ്ഞെടുപ്പ് ദിവസം വരെ ധര്‍മ്മടത്ത് പ്രചാരണം നടത്തും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് - thiruvananthapuram
കെ.കെ. ശൈലജ, ഡോ.ടി.എം.തോമസ് ഐസക്, എ. വിജയരാഘവന്‍ എന്നിവരും ഇന്ന് തിരുവനന്തപുരത്ത് പ്രചാരണത്തിന് എത്തിയേക്കും
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ എന്നിവരും ഇന്ന് തിരുവനന്തപുരത്ത് പ്രചാരണത്തിന് എത്തിയേക്കും. കോവളം മണ്ഡലത്തിലെ കോട്ടുകാലില്‍ മൂന്ന് മണിക്കും തിരുവനന്തപുരം മണ്ഡലത്തിലെ വലിയശാലയില്‍ നാലരയ്ക്കും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പേരൂര്‍ക്കടയില്‍ ആറു മണിക്കുമായിരിക്കും കെ.കെ.ശൈലജ പങ്കെടുക്കുക. അതേസമയം ധനകാര്യ മന്ത്രി വൈകിട്ട് നാലിന് കോവളം മണ്ഡലത്തിലെ വിഴിഞ്ഞത്ത് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ആറ് മണിക്ക് കാട്ടാക്കട മണ്ഡലത്തിലെ പ്രാവച്ചമ്പലത്ത് പൊതുയോഗത്തില്‍ സംസാരിക്കും. നാല് മണിക്ക് അരുവിക്കരയിലും ആറിന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ മാമത്തുമാണ് എ.വിജയരാഘവന്‍ പ്രചാരണം നടത്തുക.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗമായ വൃന്ദാകാരാട്ട്, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവർ ഞായറാഴ്‌ച തിരുവനപുരത്ത് പ്രചാരണത്തിന് എത്തിയേക്കും. ഞയറാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് കാട്ടാക്കടയിലും അഞ്ചിന് വാമനപുരത്തും നടക്കുന്ന പൊതുയോഗങ്ങളിൽ യെച്ചൂരി പങ്കെടുക്കും. ഞയറാഴ്‌ച രാവിലെ 10 മണിക്ക് പാറശാലയിലാണ് വൃന്ദാകാരാട്ട് ആദ്യ പ്രചാരണം നടത്തുക. തുടർന്ന് മൂന്നരയ്ക്ക് നെടുമങ്ങാടും അഞ്ചിന് ചിറയിന്‍കീഴിലും ആറിന് വര്‍ക്കലയിലും സംസാരിക്കും. അതേസമയം വിദ്യാഭ്യാസ മന്ത്രി വൈകിട്ട് മൂന്നിന് നേമത്തും നാലരയ്ക്ക് വട്ടിയൂര്‍ക്കാവിലും ആറിന് അരുവിക്കരയിലും നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുത്ത് സംസാരിക്കും. പൊളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ചിന് വാമനപുരം മണ്ഡലത്തിലെ നന്ദിയോടും ആറിന് അരുവിക്കര മണ്ഡലത്തിലെ വിതുരയിലും സംസാരിക്കും.