ഇടുക്കി: ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വയോധികര്‍ക്കും അംഗപരിമിതര്‍ക്കും വോട്ടവകാശം വീട്ടിലിരുന്ന് വിനിയോഗിക്കാനുള്ള അവസരം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായി ഉടുമ്പന്‍ചോലയില്‍ ഉദ്യോഗസ്ഥര്‍, വീടുകളില്‍ എത്തി വയോധികരില്‍ നിന്നും വോട്ട് ശേഖരിച്ച് തുടങ്ങി. ഉടുമ്പന്‍ചോലയില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള 1507 പേരുടേയും അംഗപരിമിതരായ 334 പേരുടേയും രണ്ട് കൊവിഡ് രോഗികളുടേയും വോട്ട് വീടുകളില്‍ എത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കും.
വീട്ടിലിരുന്ന് വോട്ടവകാശം: ഉടുമ്പന്‍ചോലയില്‍ നടപടി തുടങ്ങി - ഇടുക്കി
നെടുങ്കണ്ടം സ്വദേശിയായ 96 വയസുകാരന്‍ ഒ ദിവാകരന്‍ വോട്ട് രേഖപെടുത്തിയാണ് ഉടുമ്പന്‍ചോലയിലെ നടപടികള്‍ ആരംഭിച്ചത്.
വോട്ടവകാശം വീട്ടിലിരുന്ന് രേഖപെടുത്താനുളള പദ്ധതിക്ക് തുടക്കമായി
സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉള്ള ബാലറ്റ് വീട്ടിലെത്തി വോട്ടര്‍ക്ക് കൈമാറും. രഹസ്യമായി രേഖപെടുത്തുന്ന വോട്ട് കവറിലാക്കി വോട്ടര്‍ തിരികെ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. അവിടെ വെച്ച് തന്നെ സീല്‍ ചെയ്യും. നെടുങ്കണ്ടം സ്വദേശിയായ 96 വയസുകാരന്‍ ഒ ദിവാകരന്‍ വോട്ട് രേഖപെടുത്തിയാണ് ഉടുമ്പന്‍ചോലയിലെ നടപടികള്‍ ആരംഭിച്ചത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ ചുമതലയുള്ള സബ് കലക്ടര്‍ ബിന്ദുവിന്‍റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നത്.