ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ മുൻ കേന്ദ്ര ടെലികോം മന്ത്രി എ. രാജ നടത്തിയ മോശം പരാമർശത്തിൽ കോൺഗ്രസ്-ഡിഎംകെയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജയുടെ പരാമർശം കോൺഗ്രസിന്‍റെയും ഡിഎംകെയുടെയും 'കാലഹരണപ്പെട്ട 2ജി മിസൈൽ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
പളനിസ്വാമിക്കെതിരായ പരാമർശം; അപലപിച്ച് പ്രധാനമന്ത്രി - മുൻ കേന്ദ്ര ടെലികോം മന്ത്രി
രാജയുടെ പരാമർശം കോൺഗ്രസിന്‍റെയും ഡിഎംകെയുടെയും 'കാലഹരണപ്പെട്ട 2 ജി മിസൈൽ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
ഈ മിസൈലിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ടെന്നും അത് തമിഴ്‌നാട്ടിലെ നാരിശക്‌തികളെ ആക്രമിക്കുക എന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇവർ അധികാരത്തിൽ വരുകയാണെങ്കിൽ തമിഴ്‌നാട്ടിലെ മറ്റു പല സ്‌ത്രീകളെയും അപമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് രാജ തന്‍റെ പ്രചാരണ വേളയിൽ പളനിസ്വാമിക്കെതിരെ മോശം പരാമർശം ഉന്നയിച്ചത്. എടപ്പാടി പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ പോലെയാണെന്നായിരുന്നു രാജയുടെ പരാമര്‍ശം. ഇതിനെതിരെ എഐഎഡിഎംകെ പൊലീസിനു പരാതി നൽകുകയും കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തിരുന്നു.