കൊല്ലം:തെരഞ്ഞെടുപ്പ് ചൂടിലും വനിതകൾ മാത്രം സേവനമനുഷ്‌ഠിച്ച പിങ്ക് ബൂത്തുകൾ ശ്രദ്ധേയമായി. ജില്ലയിൽ പത്തിലധികം പിങ്ക് ബൂത്തുകളാണ് ക്രമീകരിച്ചത്. അധികവും വനിതാ ജീവനക്കാരയതുകൊണ്ടു തന്നെ നിരവധി സ്‌ത്രീകളാണ് ഈ ബൂത്തുകളിൽ വോട്ടു രേഖപ്പെടുത്താൻ എത്തിയത്. വലിയ തിരക്ക് അനുഭവപ്പെടാത്തതിനാൽ ക്യൂ നിന്ന് വോട്ട് ചെയ്യേണ്ട അവസ്ഥയും ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് ചൂടിലും ശ്രദ്ധേയമായി പിങ്ക് ബൂത്തുകൾ
പത്തിലധികം പിങ്ക് വനിതാ സൗഹൃദ ബൂത്തുകളാണ് ജില്ലയിൽ ക്രമീകരിച്ചത്
സ്‌പെഷ്യൽ പൊലീസ് ഓഫീസർക്ക് പകരം വനിതാ പൊലീസ് കോൺസ്റ്റബിളും കൊവിഡ്19 ഫെസിലിറ്റി വോളണ്ടിയർമാരായി അംഗൻവാടി ജീവനക്കാരി, പഞ്ചായത്ത് സ്വീപ്പർ വനിതാ തൊഴിലാളി എന്നിവരുമാണ് വോട്ടർമാരെ പരിശോധിക്കാനായി ബൂത്തിലുണ്ടായിരുന്നത്. പ്രിസൈഡിങ് ഓഫീസർ നിസ സിയുടെ നേത്യത്വത്തിൽ പോളിങ് അസിസ്റ്റന്‍റ്, ഫസ്റ്റ് പോളിങ് ഓഫീസർ എല്ലാവരും തന്നെ ബൂത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തന ജോലികൾക്ക് മേൽനോട്ടം വഹിച്ചു. കൂടാതെ ഐടിബിടി ഭടൻമാരുടെ സുരക്ഷാ സംവിധാനവും ബൂത്തിനുണ്ടായിരുന്നു. ഇതേ മാതൃകയിൽ തന്നെയായിരുന്നു മറ്റിടങ്ങളിലും പിങ്ക് ബൂത്തുകൾ ക്രമീകരിച്ചിരുന്നത്.