നേമത്തിനായി പ്രകടന പത്രികയുമായി കുമ്മനം - എം പി
ജയിച്ചുവന്നാൽ നേമത്ത് നടത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് പത്രികയിൽ. കർണാടക എം.പി ശോഭ കരന്ദ്ലജെ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: നേമത്ത് ജയിച്ചുവന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ പ്രകടനപത്രികയിലൂടെ അവതരിപ്പിച്ച് ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കർണാടക എം. പി ശോഭ കരന്ദ്ലജെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 'വികസനത്തിന്റെ സമഗ്ര ദർശനം' എന്ന പേരിലാണ് പ്രകടന പത്രിക. നാടിന് വേണ്ടി ജീവിതം മാറ്റിവച്ച നേതാവാണ് കുമ്മനം രാജശേഖരനെന്ന് ശോഭ പറഞ്ഞു. പിണറായി സർക്കാർ നേമം മണ്ഡലത്തെ അവഗണിച്ചെന്ന് യോഗത്തിൽ കുമ്മനം കുറ്റപ്പെടുത്തി. കഴിഞ്ഞതവണ രാജഗോപാൽ നേടിയ വോട്ടിനേക്കാൾ ഭൂരിപക്ഷം നേടാനാണ് പരിശ്രമിക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു.