കേരളം

kerala

By

Published : Mar 28, 2021, 10:22 PM IST

ETV Bharat / elections

കോട്ടയം ജില്ലയിലെ കാന്‍ഡിഡേറ്റ് സെറ്റിങ് അവസാനഘട്ടത്തിലേക്ക്

സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അതേ കേന്ദ്രങ്ങളില്‍ വച്ചുതന്നെയാണ് കേന്ദ്ര നിരീക്ഷകന്‍റെയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തുന്നത്.

കോട്ടയം ജില്ലയിലെ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്ന് പൂര്‍ത്തിയാകും  Kerala election Kottayam voting machine setting  കോട്ടയം  കോട്ടയം വാർത്തകൾ  നിയമസഭാ തെരഞ്ഞെടുപ്പ്  പോളിങ് ബൂത്ത്  ജില്ലാ കലക്ടര്‍ എം. അഞ്ജന
കോട്ടയം ജില്ലയിലെ കാന്‍ഡിഡേറ്റ് സെറ്റിങ് അവസാനഘട്ടത്തിലേക്ക്

കോട്ടയം: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിങ് പുരോഗമിക്കുന്നു. 27ന് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തുടക്കം കുറിച്ച നടപടികള്‍ മാര്‍ച്ച് 29ന് പൂര്‍ത്തിയാകും. സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അതേ കേന്ദ്രങ്ങളില്‍ വച്ചുതന്നെയാണ് കേന്ദ്ര നിരീക്ഷകന്‍റെയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തുന്നത്. അതത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല. പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് മുന്‍പുള്ള അവസാന സജ്ജീകരണങ്ങളാണ് കാന്‍ഡിഡേറ്റ് സെറ്റിങ്ങിലുള്ളത്.

സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബര്‍ ബാലറ്റ് യൂണിറ്റില്‍ വച്ച് ആകെ സ്ഥാനാര്‍ഥികളുടെയും നോട്ടയുടെയും ഒഴികെയുള്ള ബട്ടണുകള്‍ മറച്ചശേഷം സീൽ ചെയ്യും. ഭാരത് ഇലക്ട്രോണിക്സിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ വിവിപാറ്റ് യന്ത്രങ്ങളില്‍ ബാറ്ററി ഇട്ട് വോട്ടുചെയ്യുമ്പോള്‍ സ്ലിപ്പ് പ്രിന്‍റ് ചെയ്യുന്ന വിധത്തില്‍ സജ്ജമാക്കും. മൂന്ന് യൂണിറ്റുകളും കണക്ട് ചെയ്തശേഷം ഓരോ സ്ഥാനാര്‍ഥിക്കും നോട്ടയ്ക്കും ഓരോ വോട്ടുവീതം ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റിലെ ഫലവും വിവിപാറ്റിന്‍റെ പ്രവര്‍ത്തനവും കൃത്യമെന്ന് ഉറപ്പാക്കും. പരിശോധനയ്ക്കുശേഷം ഈ വോട്ടുകള്‍ ഡിലീറ്റ് ചെയ്യും.

പരിശോധനാവേളയില്‍ പ്രവര്‍ത്തന ക്ഷമമല്ലെന്ന് കണ്ടെത്തുന്ന യന്ത്രങ്ങള്‍ക്ക് പകരം പുതിയ യന്ത്രങ്ങള്‍ വയ്ക്കും. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍കൂടി ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം യന്ത്രങ്ങളില്‍ ആയിരം വോട്ടുകള്‍ വീതം ചെയ്ത് പുനഃപരിശോധന നടത്തും. ഇതിനുശേഷം ഈ വോട്ടുകളും മായ്ച്ചുകളയും. ഓരോ പോളിങ് ബൂത്തിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ച് സ്ട്രോങ് റൂമിലേക്ക് മാറ്റും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എം. അഞ്ജന മണ്ഡലങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തി.

ABOUT THE AUTHOR

...view details