കേരളം

kerala

ETV Bharat / elections

തപാല്‍ ബാലറ്റിലെ ക്രമക്കേട്; മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തയച്ച് മുല്ലപ്പള്ളി - കെപിസിസി പ്രസിഡന്‍റ്

വോട്ടിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന തീരെ സുതാര്യമല്ലാത്ത രീതിയിലാണ് ബാലറ്റ് വോട്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് മുല്ലപ്പള്ളി

mullappally ramachandran  Election Commission  postal ballot  Election Commission to intervene  election news  congress  മുല്ലപ്പള്ളി രാമചന്ദ്രന്‍  കെപിസിസി പ്രസിഡന്‍റ്  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
തപാല്‍ ബാലറ്റിലെ ക്രമക്കേട്; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ച് മുല്ലപ്പള്ളി

By

Published : Mar 30, 2021, 3:40 PM IST

തിരുവനന്തപുരം: തപാല്‍ ബാലറ്റിലെ ക്രമക്കേടുകളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തുനല്‍കി. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, വികലാംഗര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കേര്‍പ്പെടുത്തിയ തപാല്‍ ബാലറ്റ് വിതരണത്തില്‍ ഗുരുതരമായ ക്രമക്കേട് നടക്കുന്നു.

അപേക്ഷ നല്‍കിയ നിരവധി പേര്‍ക്ക് ബാലറ്റ് ലഭിച്ചിട്ടില്ല. ശാരീരിക അവശതകളാല്‍ പോളിങ് ബൂത്തിലെത്താന്‍ കഴിയാത്ത നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് നിഷേധിച്ചിരിക്കുന്നത്. ഇടത് അനുകൂല സംഘടന പ്രവത്തകര്‍ക്ക് മാത്രം ചുമതല നലകിയ റവന്യു ഇലക്ഷന്‍ വിഭാഗത്തിലാണ് തിരിമറികള്‍ നടന്നിരിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തപാല്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ്. ഇതിനായി ചുമതല നല്‍കിയ ഉദ്യോഗസ്ഥസംഘം വീടുകള്‍ സന്ദര്‍ശിക്കുന്ന വിവരം യുഡിഎഫ് പ്രതിനിധികളെ അറിയിക്കാതെയും നിശ്ചിത സമയത്ത് വരാതെയും വലിയ അനിശ്ചിതത്വവും പക്ഷപാതവുമാണ് കാണിക്കുന്നത്. ബാലറ്റുകളില്‍ എന്ത് കൃത്രിമവും നടത്താവുന്ന രീതിയില്‍ സഞ്ചികളിലും മറ്റുമാണ് ഇവ ശേഖരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരത്തില്‍ ശേഖരിച്ച ബാലറ്റുകളില്‍ വ്യാപകമായി കൃത്രിമം നടന്നിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന തീരെ സുതാര്യമല്ലാത്ത രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. ജനാഭിപ്രായത്തെ അട്ടിമറിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെട്ടു നിരോധിക്കണമെന്നും, ഇത്തരത്തില്‍ ശേഖരിക്കുന്ന മുഴുവന്‍ തപാല്‍ വോട്ടുകളും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യാഗസ്ഥരുടെ തപാല്‍ വോട്ടിനോടൊപ്പം ചേര്‍ക്കാതെ പ്രത്യേകം സൂക്ഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details