കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ജനത മാറി ചിന്തിക്കുമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. മതേതരത്വം നിലനില്‍ക്കാനും വികസനം വരാനും മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയുടെ ഏണി ചിഹ്നത്തിലൂടെ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ എല്‍.ഡി.എഫ് അതേ ഏണിയിലൂടെ താഴെയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഡി.സി.സി ഓഫിസിലെ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിമര്‍ശനം.
കേരളജനത മാറി ചിന്തിക്കുമെന്ന് ഡികെ ശിവകുമാർ - കർണാടക കോൺഗ്രസ്
മതേതരത്വം നിലനില്‍ക്കാനും വികസനം വരാനും മാറ്റം അനിവാര്യമാണെന്ന് ഡി.കെ ശിവകുമാര്‍.
'അച്ഛേ ദിന്‍' എന്നുപറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നിട്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും ലഭിച്ചോയെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാരിന് സമാനമാണ് നിലവിലെ കേരള സര്‍ക്കാരെന്നും സാക്ഷരരായ കേരള സമൂഹം ഇതൊക്കെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളിലുമെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ടതാണ്. കര്‍ണാടകയിലെ കേസുകളില്‍ നോട്ടിസ് നല്‍കാന്‍ പോലും കേന്ദ്ര അന്വേഷണ സംഘങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.