കോട്ടയം: കോട്ടയം ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യമന്ത്രി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തത്. അതേസമയം പാലാ സീറ്റ് സംബന്ധിച്ചോ ജില്ലയിലെ സീറ്റുകൾ സംബന്ധിച്ചോ യോഗത്തിൽ ചർച്ചയുണ്ടായില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി.എൻ വാസവൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുത്തു
ജില്ലയിലെ സീറ്റുകൾ സംബന്ധിച്ച് സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയുണ്ടായില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി.എൻ വാസവൻ പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്തു
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തുക മാത്രമാണ് ചെയ്തത്. സീറ്റ് ചർച്ചകൾ സംസ്ഥാന സമിതിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എംജി യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്.