എറണാകുളം : കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി കിരൺ ആന്‍റണി കസ്‌റ്റഡിയിൽ. കലൂർ ജേണലിസ്‌റ്റ് കോളനിയിലെ റോഡരികിൽ ഇന്ന് (10-9-2022) പുലർച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. തമ്മനത്ത് താമസിക്കുന്ന കൊല്ലം സ്വദേശി സജുവാണ് കൊല്ലപ്പെട്ടത്.
കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു ; പ്രതി കസ്റ്റഡിയില്‍ - എറണാകുളം
കൊല്ലം സ്വദേശി സജുവാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
കൊച്ചിയിൽ പുലർച്ചെ യുവാവിനെ കുത്തിക്കൊന്നു
ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതക കാരണം പണമിടപാടുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ്. സാമൂഹ്യ മാധ്യമത്തിൽ പോസ്‌റ്റിട്ടതിനെ ചൊല്ലിയുള്ള തർക്കം പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി.
രണ്ട് വർഷമായി ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. പരിക്കേറ്റ പ്രതി കിരൺ ആന്‍റണി ആശുപത്രിയിൽ ചികിത്സയിലാണ്.
Last Updated : Sep 10, 2022, 12:56 PM IST