കേരളം

kerala

ETV Bharat / crime

കാമുകിയോട് സംസാരിക്കണം, ആവശ്യവുമായി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കത്തിവീശി ഭീഷണി മുഴക്കി കൗമാരക്കാരന്‍ - സൊഹൈല്‍

പശ്ചിമ ബംഗാളിലെ പുജാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കാമുകിയോട് സംസാരിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കത്തിവീശി ഭീഷണി മുഴക്കി മുഴക്കി കൗമാരക്കാരന്‍.

Youth  knifepoint  lover  knifepoint in front of Police station  saw and talk to beloved  ഒരു നോക്കുകാണാന്‍  കാമുകി  പൊലീസ് സ്‌റ്റേഷന് മുന്നില്‍  കത്തിവീശി ഭീഷണി മുഴക്കി കൗമാരക്കാരന്‍  പുജാലി  കത്തിവീശി  പശ്ചിമ ബംഗാള്‍  പൊലീസ്  സൊഹൈല്‍  പ്രണയത്തിലായിരുന്നു
ഒരു നോക്കുകാണാന്‍; കാമുകിയോട് സംസാരിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്‌റ്റേഷന് മുന്നില്‍ സ്വയം കത്തിവീശി ഭീഷണി മുഴക്കി കൗമാരക്കാരന്‍

By

Published : Oct 14, 2022, 4:42 PM IST

പുജാലി (പശ്ചിമ ബംഗാള്‍): കാമുകിയോട് സംസാരിക്കാന്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ കത്തിവീശി ഭീഷണി മുഴക്കി യുവാവ്. മായാപുര്‍ വില്ലേജിലെ ബിര്‍ളാപുര്‍ സ്വദേശിയായ ഷെയ്‌ഖ് സൊഹൈല്‍ എന്ന് ഇരുപത്തിരണ്ടുകാരനാണ് കാമുകിയോട് ഒരു തവണയെങ്കിലും സംസാരിക്കാന്‍ അവസരം തരണമെന്നാവശ്യപ്പെട്ട് കത്തി ചൂണ്ടി പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഭീഷണി ഉയര്‍ത്തിയത്. ഇന്ന് (14.10.2022) രാവിലെ 11.30 മുതല്‍ അരങ്ങേറിയ ഭീഷണിക്ക് വഴങ്ങാതെ പൊലീസ് ഇയാളെ തിരിച്ചയക്കുകയായിരുന്നു.

ഒരു നോക്കുകാണാന്‍; കാമുകിയോട് സംസാരിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്‌റ്റേഷന് മുന്നില്‍ സ്വയം കത്തിവീശി ഭീഷണി മുഴക്കി കൗമാരക്കാരന്‍

കഥ ഇങ്ങനെ: പുജാലിയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സൊഹൈലും തമ്മില്‍ കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഇതെത്തുടര്‍ന്ന് 22 ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒളിച്ചോടുകയും ചെയ്‌തിരുന്നു. മൂന്ന് ദിവസം ഹോസ്‌റ്റലില്‍ തങ്ങി ഇരുവരും വീട്ടിലേക്ക് മടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും ഉദിച്ചത്.

പ്രണയവും ഒളിച്ചോട്ടവുമെല്ലാം പരിഗണിച്ച് സൊഹൈലിന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തിന് സമ്മതം മൂളി. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം സൊഹൈലും കുടുംബവും ശല്യം ചെയ്യുകയാണെന്ന് കാണിച്ച് പുജാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് സൊഹൈലിനെയും പിതാവിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചിരുന്നു.

ഇതിന് ശേഷം ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ങി. അന്വേഷണാര്‍ഥം പെണ്‍കുട്ടിയെയും പിതാവിനെയും ഇന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്. ഇരുവരും പൊലീസ് സ്‌റ്റേഷനിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൊഹൈല്‍ അങ്ങോട്ടേക്കെത്തി.

പെണ്‍കുട്ടിയുമായി ഒരു തവണ സംസാരിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവും പൊലീസും ഇതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്‌റ്റേഷന്‍റെ എതിര്‍വശത്ത് ചെന്ന് സ്വയം കത്തി വീശി പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന ആവശ്യത്തില്‍ ഭീഷണി തുടരുകയായിരുന്നു.

രംഗം ശാന്തമാക്കാന്‍ പൊലീസ് പെണ്‍കുട്ടിയെയും പിതാവിനേയും മടക്കി അയക്കുകയും സൊഹൈലിനോട് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ മോട്ടോർ സൈക്കിളിൽ വീട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.

ABOUT THE AUTHOR

...view details