കേരളം

kerala

ETV Bharat / crime

ആത്മഹത്യ ശ്രമം ഫേസ്ബുക്ക് ലൈവില്‍; പൊലീസ് ഇടപെട്ട് യുവാവിനെ രക്ഷിച്ചു - ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യാ ശ്രമം

‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്

kottayam pala youth attempted suicide broadcasted through facebook live  police rescues youth from suicide attempt  suicide prevented by pala police  ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യാ ശ്രമം  പാല പൊലീസ് യുവാവിനെ ആത്മഹത്യയില്‍ നിന്നും രക്ഷ്ച്ചു
ആത്മഹത്യ ശ്രമം ഫെയ്‌സ്‌ബുക്ക് ലൈവില്‍; പൊലീസിന്‍റെ സമയോജിതമായ ഇടപെടലില്‍ യുവാവിനെ രക്ഷിച്ചു

By

Published : May 16, 2022, 1:12 PM IST

കോട്ടയം: പാലാ കിഴതടിയൂർ സ്വദേശിയായ മുപ്പതുകാരന്‍ ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തി. എന്നാല്‍ പൊലീസെത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ(15.05.2022) വൈകുന്നേരമായിരുന്നു സംഭവം.

വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളിലൊരാൾ പൊലീസിനെ വിവരമറിയിച്ചു. പാല സ്റ്റേഷന്‍ എസ്എച്ച്ഒ കെ.പി.തോംസണിന്‍റെ നേതൃത്വത്തിൽ പൊലീസ് ഉടൻ സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details