കേരളം

kerala

ETV Bharat / crime

തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു - പെട്രോളൊഴിച്ച് തീകൊളുത്തിയ കൃഷ്ണപ്രിയ മരിച്ചു

ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നു

women dies of burn injuries attack in kozhikodu  women dies of burn injuries attack in thikkodi  തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു  MAN ATTACKS WOMAN KOZHIKODE  യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു  പെട്രോളൊഴിച്ച് തീകൊളുത്തിയ കൃഷ്ണപ്രിയ മരിച്ചു  തിക്കോടി കൊലപാതകം
തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

By

Published : Dec 17, 2021, 6:47 PM IST

കോഴിക്കോട്:യുവാവ് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. തിക്കോടി കാട്ടുവയൽ മനോജിൻ്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് വലിയ മഠത്തിൽ നന്ദകുമാർ (30) പെൺകുട്ടിയെ ആക്രമിച്ചത്. ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.

ALSO READ:തിക്കോടിയില്‍ യുവതിയെ തീ കൊളുത്തി യുവാവ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച യുവാവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടേയും മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

For All Latest Updates

ABOUT THE AUTHOR

...view details