എറണാകുളം :കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായുള്ള തെരച്ചിൽ തുടരുന്നു. മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്‌മിയാണ് മരിച്ചത്. ഭർത്താവായ റാം ബഹദൂറിനൊപ്പം കടവന്ത്ര ഗിരിനഗറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന യുവതിയുടെ മൃതദേഹം ഇന്നലെ (ഒക്‌ടോബർ 24) വൈകുന്നേരമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
വീട് വാടകയ്‌ക്ക് എടുത്തപ്പോൾ ഇവർ തിരിച്ചറിയൽ കാർഡോ മറ്റ് രേഖകളോ നൽകിയിരുന്നില്ല. വാടക രേഖയ്ക്കായി ഇവർ വീട്ടുടമയ്‌ക്ക് നൽകിയ അഡ്രസ് തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവർ വീട്ടുടമയോട് പറഞ്ഞ പേരുകളും തെറ്റായിരിക്കാമെന്നാണ് പൊലീസ് നിഗമനം.