വയനാട് :കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പുല്‍പള്ളി സ്വദേശിയെ ഓണ്‍ലൈന്‍ മാര്‍ഗം സമീപിച്ച് ഒരു ലക്ഷത്തോളം തട്ടിയ സംഘത്തില്‍ നിന്നും 63,000 രൂപ തിരികെ പിടിച്ച് കേരള പൊലീസ്. വയനാട് സൈബര്‍ ക്രൈം പൊലീസാണ് മാതൃകയായത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം എസ്ബിഐ ബാങ്കിന്‍റെ ക്ലോണ്‍ പതിപ്പായ വ്യാജ വെബ്‌സൈറ്റ് ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് ഇടപാടുകാരനെക്കൊണ്ട് വ്യക്തിഗത വിവരങ്ങള്‍ വ്യാജ വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്യിച്ചു. ശേഷം അത് ഉപയോഗിച്ചാണ് ഇടപാടുകാരന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തൊണ്ണൂറ്റി ഏഴായിരം രൂപ തട്ടിയെടുത്തത്. പ്രസ്തുത പരാതിയില്‍ അന്വേഷണം നടത്തിയ വയനാട് സൈബര്‍ പൊലീസ് ദ്രുതഗതിയില്‍ പരാതിക്കാരന്‍റെ അക്കൗണ്ട് പരിശോധിക്കുകയും കവര്‍ന്ന പണത്തില്‍ നിന്ന് 63,000 രൂപ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായി മനസിലാക്കുകയും ചെയ്തു.