തിരുവനന്തപുരം: നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതിയായ രാജീവ് എന്ന് വിളിക്കുന്ന കൊച്ചനുജൻ പിടിയില്‍. വർക്കല അയിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അയിരൂർ സ്വദേശി വിഷ്‌ണു സതീശന്‍റെ പരാതിയിലാണ് പൊലീസ് നടപടി.
വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ - വിസ തട്ടിപ്പ്
അയിരൂർ സ്വദേശി വിഷ്‌ണു സതീശന്‍റെ പരാതിയിലാണ് രാജീവ് എന്ന് വിളിക്കുന്ന കൊച്ചനുജനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
വിഷ്‌ണുവിന് സിംഗപ്പൂരിലേക്ക് വിസ സംഘടിപ്പിച്ചുനൽകാമെന്ന് പറഞ്ഞ് പല തവണയായി 20,000 രൂപ കൈക്കലാക്കിയെന്നാണ് പരാതി. അറസ്റ്റിലായ കൊച്ചനുജന്‍റെ പേരിൽ സമാന രീതികളില്‍ തട്ടിപ്പ് നടത്തിയതിന് തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.