കേരളം

kerala

ETV Bharat / crime

പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി - കാസര്‍കോട് വിദ്യാനഗര്‍ പീഡനം

എരിയാൽ സ്വദേശി അബ്‌ദുല്‍ സമദാണ് അറസ്റ്റിലായത്. നിലവില്‍ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തത്

Vidyanagar POCSO case  Vidyanagar POCSO case handed over to Crime branch  Crime branch  POCSO case  Kasargod Vidyanagar POCSO case  പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം  എരിയാൽ  പോക്സോ  വിദ്യാനഗര്‍  വിദ്യാനഗർ പൊലീസ്  ക്രൈംബ്രാഞ്ച്  വിദ്യാനഗര്‍ പോക്‌സോ കേസ്  കാസര്‍കോട് വിദ്യാനഗര്‍ പീഡനം  വിദ്യാനഗര്‍ പീഡനം
പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

By

Published : Nov 5, 2022, 3:19 PM IST

കാസർകോട്: വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. എരിയാൽ സ്വദേശി അബ്‌ദുല്‍ സമദാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

വിവാഹ വാഗ്‌ദാനം നൽകി കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജില്‍ എത്തിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുള്ളത്. അതേസയം കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അറഫാത്ത് വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും തുടർന്ന് സുഹൃത്തുക്കൾക്ക് കാഴ്‌ചവയ്‌ക്കുകയും ചെയ്‌തു എന്നാണ് പൊലീസ് പറയുന്നത്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന 17 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒക്‌ടോബർ 23 ന് പെൺകുട്ടിയെ കാണാതായിരുന്നു.

ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കെ പെണ്‍കുട്ടി തിരിച്ചെത്തി. പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതിനെ തുടർന്നാണ് പരാതി നൽകിയത്.

ABOUT THE AUTHOR

...view details