ഹല്‍ദ്വാനി (ഉത്തരാഖണ്ഡ്) : മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടര വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി. ഹല്‍ദ്വാനിയിലെ കലധുങ്കി പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് കോട്ടബാഗിലുള്ള ചാന്ദ്‌പുര്‍ ഗ്രാമത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന റിസോര്‍ട്ടിന് സമീപമാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള നാല്‍പത്തി രണ്ടുകാരനായ നിര്‍മാണത്തൊഴിലാളിയെ പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു.
വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടര വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി ; മാതാപിതാക്കള്‍ക്കൊപ്പം ജോലി ചെയ്യുന്ന 42 കാരന്‍ പിടിയില്‍ - ചാന്ദ്‌പുര്‍
മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടര വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന നാല്‍പത്തി രണ്ടുകാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു, കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം
ബിഹാറിലെ കടിഹര്‍ ജില്ലയില്‍ നിന്നുള്ള കുട്ടിയുടെ മാതാപിതാക്കള്‍ നിര്‍മാണ തൊഴിലാളികളാണ്. ഇന്നലെ ഉച്ചക്ക് കുഞ്ഞിനെ വീട്ടിലാക്കി മാതാപിതാക്കള്‍ ജോലി സ്ഥലത്തേക്ക് പോയി. ഈ സമയത്ത് 42 കാരനായ പ്രതി കുടിലിലേക്ക് അതിക്രമിച്ചുകയറി കുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് കലധുങ്കി പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് നന്ദന്‍ സിങ് റാവത്ത് പറഞ്ഞു. ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ കുട്ടി ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു.
ഇവര്‍ ഉടനെ തന്നെ കുഞ്ഞിനെ കോട്ടബാഗിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ കുഞ്ഞിനെ ഇവിടെ നിന്നും സുശീല തിവാരി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.