കാന്‍പുര്‍ (ഉത്തര്‍പ്രദേശ്): പെണ്‍കുട്ടികളെ ഇടിച്ച കാര്‍ നിര്‍ത്താതെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് നീങ്ങിയ സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഇന്നലെ രാത്രിയാണ് അപകടം. ബൈക്കില്‍ പോവുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഇടിച്ച കാര്‍ നിര്‍ത്തിയില്ല; പെൺകുട്ടികളെ വാഹനത്തില്‍ വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം
ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ബൈക്ക് യാത്രികരായ പെണ്‍കുട്ടികളെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ ഒരു കിലോമീറ്ററോളം അവരെയും വലിച്ചിഴച്ചു. സംഭവത്തില്‍ ഡ്രൈവര്‍ കസ്‌റ്റഡിയില്‍
മെഡിക്കൽ കോളജിന് സമീപത്ത് നിന്ന് ബാരയിലേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന രണ്ട് പെൺകുട്ടികളെ ഫസൽഗഞ്ച് കവലയിൽ വച്ച് കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ അറിയിച്ചു. ഒരു പെൺകുട്ടിയെ കാര്‍ 500 മീറ്ററോളം വലിച്ചിഴച്ചു. മറ്റൊരാളെ ഒരു കിലോമീറ്ററേളം ഗോവിന്ദ്‌പുരി പാലത്തിന് സമീപം വരെ വലിച്ചിഴച്ചു കൊണ്ടുപേവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് അറിയിച്ചു. പരിധി (20), കൗശികി (19) എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റവരെന്ന് ഫസൽഗഞ്ച് പൊലീസ് ഇൻസ്പെക്‌ടർ ആശിഷ് ദ്വിവേദി വ്യക്തമാക്കി.
രണ്ട് പെൺകുട്ടികളുടെയും നില ഗുരുതരമായി തുടരുന്നതിനാൽ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം തന്‍റെ കാറിന് നേരെ കല്ലേറുണ്ടായെന്നും അതുകൊണ്ടാണ് വാഹനം വേഗം ഓടിച്ചുപോയതെന്നുമാണ് കാര്‍ ഡ്രൈവര്‍ രോഹന്‍റെ വിശദീകരണം.