മഹോബ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ മഹോബയില്‍ ദലിത് യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് ഗുണ്ടാസംഘം. അക്രമികള്‍ യുവാവിന്‍റെ സ്വകാര്യഭാഗത്ത് മദ്യക്കുപ്പി തിരുകി കയറ്റി പരിക്കേല്‍പ്പിച്ചു. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇയാള്‍ ഗ്രാമത്തിന് പുറത്ത് പോയപ്പോഴാണ് സംഭവം.
ദലിത് യുവാവിന് നേരെ ആക്രമണം ; സ്വകാര്യ ഭാഗത്ത് മദ്യക്കുപ്പി തിരുകിക്കയറ്റി പരിക്കേല്‍പ്പിച്ചു - മഹോബ ദലിത് ആക്രമണം
അക്രമശേഷം വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയും ചെയ്‌തു
ദലിത് യുവാവിന് നേരേ ആക്രമണം; സ്വകാര്യ ഭാഗങ്ങളില്‍ മദ്യക്കുപ്പി തിരുകി കയറ്റി പരിക്കേല്‍പ്പിച്ചു
പരിക്കേറ്റ യുവാവ് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുണ്ടാസംഘത്തിന്‍റെ കൊലപാതക ഭീഷണിയെ തുടര്‍ന്ന് യുവാവ് വിവരം ആരെയും അറിയിച്ചിരുന്നില്ല. അസഹനീയമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയതിന് പിന്നാലെയാണ് സംഭവം വീട്ടുകാരോട് പറഞ്ഞത്.
വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥരാണ് യുവാവിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദത്തിലെത്തിച്ചത്. അവിടെ നിന്നും ഇയാളെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.