കേരളം

kerala

ETV Bharat / crime

മത്സ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയത് അജ്ഞാത മൃതദേഹം - തൃശ്ശൂര്‍ ചാവക്കാട്

40 വയസുള്ള പുരുഷന്‍റെ മൃതദേഹമാണ് കടപ്പുറം മുനക്കകടവില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വലയില്‍ കുടുങ്ങിയത്.

Chavakkad Coast  thrissur latest news  വലയിൽ കുടുങ്ങി അജ്ഞാത മൃതദേഹം  തൃശ്ശൂര്‍ ചാവക്കാട്  Body Lands Up In Fishing Net
മൽസ്യ ബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി

By

Published : Mar 15, 2022, 7:33 PM IST

തൃശ്ശൂര്‍:കടലിൽ മത്സ്യ ബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി. കടപ്പുറം മുനക്കകടവ് ഫിഷ് ലാന്‍റിങ് സെന്‍ററിൽ നിന്നും മൽസ്യബന്ധനത്തിന് പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. മൃതദേഹം ബോട്ടിൽ തന്നെ കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്‍ററിൽ എത്തിച്ചു.

40 വയസുള്ള തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ടീഷർട്ടും പാന്‍റ്സുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുനക്കക്കടവ് കോസ്റ്റൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ALSO READജോലി വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ച ശേഷം വഴി വക്കിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ

ABOUT THE AUTHOR

...view details