പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി രാഹുൽ എന്ന രാഹുൽ മനോജ് (25), അടൂർ പറക്കോട് സ്വദേശി ഇജാസ് റഷീദ് ( 23) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കലക്‌ടര്‍ ഇരുവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഉത്തരവിട്ടത്.
പത്തനംതിട്ടയില്‍ രണ്ട് പേരെ കാപ്പ ചുമത്തി തടങ്കലിലാക്കി - kerala ltest news
അറസ്റ്റിലായ ഇരുവരും നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. പത്തനംതിട്ട ജില്ലയില്‍ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
തിരുവല്ല, കീഴ്‌വായ്‌പ്പൂർ, പുളിക്കീഴ്, കോട്ടയം ഈസ്റ്റ് എന്നി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍. അടൂർ, പന്തളം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളാണ് ഇജാസ് റഷീദിനെതിരെയുള്ളത്. കൊലപാതക ശ്രമം, വീട് കയറി ആക്രമിക്കല്‍, മാരകായുധം ഉപയോഗിക്കല്‍, മോഷണം, കഞ്ചാവ് കടത്ത്, സ്‌ത്രീകളെ ഉപദ്രവിക്കല്‍, വാഹനം നശിപ്പിക്കല്‍, മുളക് സ്‌പ്രേ പ്രയോഗം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, നിരോധിത മയക്ക് മരുന്ന് വിപണം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.
also read:പത്തനംതിട്ടയില്‍ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി