ചെന്നൈ: ലൈംഗിക പീഡനക്കേസിൽ മുൻ സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെ സസ്‌പെൻഡ് ചെയ്തു. ഡിജിപിക്കെരെ സിബിസിഐഡി അന്വേഷണം തുടരുകയാണ്. രാജേഷ് ദാസിനെ സസ്പെൻഡ് ചെയ്യാത്തതില്‍ മദ്രാസ് ഹൈക്കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം; തമിഴ്നാട് മുന്‍ ഡിജിപിക്ക് സസ്പെന്‍ഷന്‍ - മദ്രാസ് ഹൈക്കോടതി
സ്പെഷ്യല്‍ ഡിജിപിയെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ മദ്രാസ് ഹൈക്കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു സംഭവം. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന യുവതിയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ ശ്രമിച്ച യുവതിയെ ചെങ്കല്‍പ്പേട്ട് മുന്‍ എസ്പി തടഞ്ഞ് വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
രാജേഷ് ദാസിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടിയെടുക്കമമെന്നാരോപിച്ച് വനിത ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.