തൃശൂര്‍:ഒല്ലൂരിൽ കള്ള് ഷാപ്പിലുണ്ടായ വാക്ക് തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി സ്വദേശി ജോബി (41) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി രാജേഷിനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു.
കള്ള് ഷാപ്പിലെ വാക്കുതര്‍ക്കം: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു - youth died after stabbed in toddy shop
ഒല്ലൂര്‍ തൈക്കട്ടുശേരിയിലെ കള്ള് ഷാപ്പിലാണ് സംഭവം. തൈക്കാട്ടുശേരി സ്വദേശിയായ നാല്‍പത്തിയൊന്നുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കള്ള് ഷാപ്പിലെ വാക്കുതര്‍ക്കം: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു
ഒല്ലൂര്‍ തൈക്കട്ടുശേരിയിലെ കള്ള് ഷാപ്പിൽ വ്യാഴാഴ്‌ച (15-09-2022) രാവിലെ ഒൻപതരയോടെയാണ് സംഭവം. ഇരവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ പ്രതി ജോബിയെ കത്തികൊണ്ട് നെഞ്ചത്തും, പുറത്തും കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് കിടന്ന ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അറസ്‌റ്റിലായ രാജേഷ് മോഷണം, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.