കേരളം

kerala

ETV Bharat / crime

സ്ഥലത്തിന്‍റെ ദോഷം തീരാന്‍ എയർഗണ്‍, കത്തി, വാൾ എന്നിവ വച്ച് അര്‍ധരാത്രി പൂജ; സ്ഥലമുടമയും സഹായിയും അറസ്‌റ്റില്‍ - വരവൂരിൽ

തൃശൂര്‍ വരവൂരിൽ സ്ഥലത്തിന്‍റെ ദോഷം തീരാന്‍ സ്ഥലമുടമയുടെ നേതൃത്വത്തില്‍ പൂജാദ്രവ്യങ്ങള്‍ക്കൊപ്പം എയർഗണ്‍, കത്തി, വാൾ എന്നിവ വച്ച് അര്‍ധരാത്രി പൂജ നടത്തിയ സ്ഥലമുടമയേയും സഹായിയേയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തു

Thrissur  Varavur  Pooja  Pooja on midnight  Land owner and Helper  Land owner  arrest  സ്ഥലത്തിന്‍റെ ദോഷം  ദോഷം തീരാന്‍  എയർഗണ്‍  കത്തി  വാൾ  അര്‍ധരാത്രി  പൂജ  അര്‍ധരാത്രി പൂജ  സ്ഥലമുടമ  സഹായി  പൊലീസ്  നാട്ടുകാര്‍  തൃശൂര്‍  വരവൂരിൽ  രാമൻകുളങ്ങര
സ്ഥലത്തിന്‍റെ ദോഷം തീരാന്‍ എയർഗണ്‍, കത്തി, വാൾ എന്നിവ വച്ച് അര്‍ധരാത്രി പൂജ; സ്ഥലമുടമയും സഹായിയും അറസ്‌റ്റില്‍

By

Published : Nov 24, 2022, 4:45 PM IST

തൃശൂര്‍: വരവൂരിൽ സ്ഥലത്തിന്‍റെ ദോഷം തീരാന്‍ സ്ഥലയുടമയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി പൂജ. മുള്ളൂർക്കര സ്വദേശിയുടെ സ്ഥലത്താണ് രാത്രി 12 മണിക്ക് പൂജ നടത്തിയത്. വടിവാളും, എയർഗണ്ണും, വെട്ടുകത്തിയും ഉള്‍പ്പടെ പത്തോളം ആയുധങ്ങള്‍ വച്ചായിരുന്നു പൂജ. തുടര്‍ന്ന് നാട്ടുകാർ ഇടപെട്ട് സ്ഥലമുടമയേയും സഹായിയേയും പൊലീസിൽ ഏല്‍പിച്ചു.

സ്ഥലത്തിന്‍റെ ദോഷം തീരാന്‍ എയർഗണ്‍, കത്തി, വാൾ എന്നിവ വച്ച് അര്‍ധരാത്രി പൂജ; സ്ഥലമുടമയും സഹായിയും അറസ്‌റ്റില്‍

തൃശ്ശൂര്‍ വരവൂരിൽ രാമൻകുളങ്ങരയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് അര്‍ധരാത്രിയിൽ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളും മദ്യവും ഉപയോഗിച്ച് പൂജ നടത്തിയത്. ഒഴിഞ്ഞ പറമ്പിൽ നിന്ന് തീയും പുകയും കണ്ട് പരിഭ്രമിച്ച നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് പൂജ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. സ്ഥലത്ത് മുളകും, മല്ലിയുമാണ് പൂജാദ്രവ്യങ്ങളായി ഹോമിച്ചിരുന്നത്. എന്നാല്‍ ബലി നൽകാൻ കോഴിയും കരുതിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഹോമകുണ്ഡത്തിന് സമീപം എയർഗണ്‍, കത്തി, വാൾ, കോടാലി വെട്ടരിവാൾ, ഉൾപ്പടെ പത്തിലേറെ ആയുധങ്ങളും മദ്യവും ഉണ്ടായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് സ്ഥലമുടമയേയും സഹായിയേയും കസ്‌റ്റഡിയിലെടുത്തു. ഇവർ എത്തിയ കാറും ആയുധങ്ങളും പൊലീസ് കസ്‌റ്റഡിയിലെടുത്തു. അതേസമയം കാടുപിടിച്ച സ്ഥലം വെട്ടി വൃത്തിയാക്കുന്നതിനോടനുബന്ധിച്ച് ദോഷം തീരാനാണ് പൂജ നടത്തിയതെന്ന് സ്ഥലമുടമ പൊലീസിനോട് വ്യക്തമാക്കി. കാട് വെട്ടിത്തെളിക്കാനാണ് ആയുധങ്ങള്‍ പൂജിച്ചതെന്നും എയര്‍ഗണ്‍ താന്‍ സ്ഥിരമായി കൊണ്ട് നടക്കാറുള്ളതാണെന്നും ജ്യോതിഷി കൂടിയായ സ്ഥലയുടമ പൊലീസിനോട് പറഞ്ഞു. ഇതോടെ സംഭവത്തിൽ കേസെടുക്കാതെ ഇരുവരേയും പൊലീസ് വിട്ടയച്ചു.

ABOUT THE AUTHOR

...view details