കേരളം

kerala

ETV Bharat / crime

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപണം ; കോഴിക്കോട്ട് ഡോക്‌ടറെ മർദിച്ച് വിദ്യാർഥികൾ, മൂന്നുപേർ അറസ്റ്റിൽ - വിദ്യാർഥികളോട് മോശമായി പെരുമാറി ഡോക്‌ടർ

ചികിത്സ തേടിയെത്തിയ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡോക്‌ടറെ മർദിച്ച സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. ഡോക്ടർക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ്

3 held for assaulting doctor  The doctor beaten up for misbehaving with the girl  allegations against doctor in kozhikode  ഡോക്‌ടറെ സംഘം ചേർന്ന് മർദിച്ച് വിദ്യാർഥികൾ  സഹപാഠിയോട് മോശമായി പെരുമാറി എന്നാരോപണം  ഡോക്‌ടർക്കെതിരെ ആരോപണം  ഡോക്‌ടറെ മർദിച്ച് വിദ്യാർഥികൾ  ഡോക്‌ടറെ ആക്രമിച്ച് വിദ്യാർഥികൾ  ഡോക്‌ടറെ മർദിച്ച വിദ്യാർഥി സംഘം  കോഴിക്കോട് ഡോക്‌ടറെ മർദിച്ചു  വിദ്യാർഥി സംഘം ഡോക്‌ടറെ മർദിച്ചു  ഡോക്‌ടർ അപമര്യാദയായി പെരുമാറി എന്നാരോപണം  കോഴിക്കോട് ഡോക്‌ടറെ മർദിച്ച് വിദ്യാർഥികൾ  വിദ്യാർഥികൾ ഡോക്‌ടറെ മർദിച്ചത്  ഐഎംഎ  ഡോക്‌ടർക്കെതിരെ പെൺകുട്ടി നൽകിയ പരാതി  ചികിത്സക്കെത്തിയ വിദ്യാർഥിനികളോട് മോശമായി പെരുമാറി
സഹപാഠിയോട് മോശമായി പെരുമാറി എന്നാരോപണം; ഡോക്‌ടറെ സംഘം ചേർന്ന് മർദിച്ച് വിദ്യാർഥികൾ: മൂന്ന് പേർ അറസ്റ്റിൽ

By

Published : Oct 4, 2022, 8:43 PM IST

കോഴിക്കോട് :ചികിത്സ തേടിയെത്തിയ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ച വിദ്യാർഥി സംഘത്തിലെ മൂന്നുപേർ അറസ്റ്റില്‍. വെള്ളിയാഴ്‌ചയാണ് (സെപ്‌റ്റംബർ 30) വിദ്യാർഥികൾ ഡോക്‌ടറെ മർദിച്ചത്. മർദനത്തെ തുടർന്ന് പരിക്കേറ്റ ഡോക്‌ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

രോഗനിർണയത്തിനിടെ ഡോക്‌ടർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പെൺകുട്ടിയും പൊലീസിൽ പരാതി നൽകി. പനിയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡോക്‌ടർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് അടുത്ത ദിവസം വിദ്യാർഥി സംഘം ആശുപത്രിയിൽ എത്തി.

Also read: യുവതിയോട് അപമര്യാദയായി പെരുമാറി; രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥികൾ ഒടുവിൽ ഡോക്‌ടറെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഡോക്‌ടർമാരുടെ സംഘടനയായ ഐഎംഎയുടെ ആവശ്യം. ഡോക്‌ടർക്കെതിരെയുള്ള കേസ് അന്വേഷിച്ചുവരികയാണെന്നും പെൺകുട്ടിയുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details