കേരളം

kerala

ETV Bharat / crime

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട, രണ്ട് പേർ അറസ്‌റ്റിൽ

മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

malappuram ganja  two arrested  malappuram district news  മലപ്പുറം കഞ്ചാവ്  രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറത്തു വൻ കഞ്ചാവ് വേട്ട, രണ്ട് പേർ അറസ്‌റ്റിൽ

By

Published : Feb 17, 2022, 7:24 AM IST

മലപ്പുറം: കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ മലപ്പുറം പൊലീസിന്‍റെ പിടിയിലായി. കരുവാരകുണ്ട്, കുരിശ് സ്വദേശികളായ റഷാദ്, പടിപ്പുര വീട്ടിൽ ഫാസിൽ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌തത്.

മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി എം.പി പ്രദീപിന്‍റെ നിർദേശനുസരണം മലപ്പറം പൊലീസ് ഇൻസ്‌പെക്‌ടർ ജോബി തോമസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ALSO READ:ട്രെയിനില്‍ കടത്തിയ 46.8 കിലോ കഞ്ചാവുമായി 7 പേര്‍ പിടിയില്‍

എസ്‌ഐമാരായ അമീറലി. വി, മുഹമ്മദ് അലി, ഗിരീഷ്. എം, എഎസ്‌ഐ സിയാദ് കോട്ട എന്നിവരും ആന്‍റി നർകോട്ടിക് ടീം അംഗങ്ങളായ ദിനേഷ് ഐ.കെ, മുഹമ്മദ് സലീം. പി, ആർ. ഷഹേഷ്, ജസീർ.കെ, കെ.ഹമീദലി, രജീഷ്.പി. ജാഫർ ഒ.കെ, ഉസ്‌മാൻ.എം എന്നിവരടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.

ABOUT THE AUTHOR

...view details