കേരളം

kerala

ETV Bharat / crime

തൊടുപുഴയില്‍ ഏഴുവയസുകാരനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം വായിക്കുന്നത് 28 ലേക്ക് മാറ്റി - കൊലപാതകക്കേസിലും മറ്റൊരു വധശ്രമക്കേസിലും

തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വായിക്കുന്നത് അഡീഷണല്‍ സെഷന്‍സ് കോടതി 28 ലേക്ക് മാറ്റി

seven year old boy Murder  Murder  Murder by lover of mother latest Update  Thodupuzha  Kumaramangalam  Reading of indictment  അമ്മയുടെ കാമുകന്‍  ഏഴുവയസുകാരനെ അമ്മയുടെ കാമുകന്‍  കൊലപ്പെടുത്തിയ കേസ്  തൊടുപുഴ  കുറ്റപത്രം  കുമാരമംഗലത്ത്  ഇടുക്കി  അഡീഷണല്‍ സെഷന്‍സ് കോടതി  കോടതി  കൊലപാതകക്കേസിലും മറ്റൊരു വധശ്രമക്കേസിലും  പ്രതി
തൊടുപുഴയില്‍ ഏഴുവയസുകാരനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം വായിക്കുന്നത് 28 ലേക്ക് മാറ്റി

By

Published : Sep 23, 2022, 4:37 PM IST

ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകന്‍ ഏഴുവയസുകാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വായിക്കുന്നത് ബുധനാഴ്‌ചയിലേക്ക് (28.09.2022) നീട്ടി. കുറ്റപത്രത്തിന്മേല്‍ അപ്പീല്‍ നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന പ്രതി ഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പ്രോസിക്യൂഷന്‍റെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു കോടതി കേസ് വീണ്ടും മാറ്റിയത്. ഈ കൊലപാതകക്കേസിലും മറ്റൊരു വധശ്രമക്കേസിലും പ്രതിക്ക് ജാമ്യാപേക്ഷക്കായി വാദം നടന്നു. എന്നാല്‍ ജാമ്യം വേണമെന്ന പ്രതിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്‌തമായി എതിർക്കുകയായിരുന്നു. നിലവിൽ ഇതേ കേസിൽ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളുകയും ആറ് മാസത്തിനുള്ളിൽ കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു.

ഇതിന്‍റെ തുടർച്ചയായി പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം മാപ്പ് സാക്ഷിയായ അമ്മയെ ഭീക്ഷണിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും തെളിവ് നശിപ്പിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി കഴിഞ്ഞ ദിവസം പ്രതിക്കുനേരെ വിചാരണ കോടതി ചുമത്തിയിരുന്നു. ഈ വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നില്ല. അതേസമയം വിസ്‌തരിക്കാനുള്ള അൻപതോളം സാക്ഷികളുടെ പട്ടികയും ഇവരെ വിസ്‌തരിക്കേണ്ട തീയതിയും ഉൾപ്പെട്ട പട്ടിക പ്രോസിക്യൂഷൻ കോടതിയുടെ അനുമതിക്കായി സമർപ്പിച്ചു. ഇതിന്‍റെ പകർപ്പ് പ്രതിഭാഗത്തിനും നൽകി.

എന്നാൽ കുറ്റപത്രം വായിക്കാത്തതിനാൽ കേസില്‍ ഇതുവരെ വിചാരണ തുടങ്ങുവാൻ സാധിച്ചിട്ടില്ല. വിചാരണ നീട്ടികൊണ്ടുപോകുവാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ ആരോപണവും ശക്തമാണ്. കേസിലെ പ്രതി അരുൺ ആനന്ദ് നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.

ABOUT THE AUTHOR

...view details