കൊല്ലം:ബൈക്കിലെത്തി മാല മോഷ്‌ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കേരളപുരം പെരുമ്പുഴ ആലുംമൂട് നെല്ലിവിള പുത്തൻവീട്ടിൽ ഇബ്രാഹിംകുട്ടിയുടെ മകൻ സുധീറാണ് (36) അറസ്റ്റിലായത്. ജൂണ്‍ 17നായിരുന്നു കേസിനാസ്‌പദമായ സംഭവം.
ബൈക്കിലെത്തി മേല്‍വിലാസം ചോദിച്ചു, മാല പൊട്ടിച്ചു കടന്നു: പ്രതി അറസ്റ്റില്‍ - മാല മോഷണം
കേരളപുരം പെരുമ്പുഴ ആലുംമൂട് നെല്ലിവിള പുത്തൻവീട്ടിൽ ഇബ്രാഹിംകുട്ടിയുടെ മകൻ സുധീർ (36) ആണ് അറസ്റ്റിലായത്
വടമൺ കാട്ടുമ്പുറം തുണ്ടുവിളതെക്കതിൽ വീട്ടിൽ ലക്ഷ്‌മിക്കുട്ടിയുടെ മാലയാണ് പ്രതി മോഷ്‌ടിച്ചത്. അഗസ്ത്യക്കോട് സ്‌കൂൾ ജംഗ്ഷനിൽ നിന്നും കോട്ടുമ്പുറത്തേക്ക് തിരിയുന്ന ട്രാൻസ്ഫോർമറിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതി വീട്ടമ്മയോട് ആരുടെയോ അഡ്രസ് തിരക്കിയശേഷം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയായിരുന്നു. ബന്ധുവീട്ടില്‍ വച്ചാണ് പ്രതി അറസ്റ്റിലായത്.
ഇയാൾ മുമ്പും മോഷണ കേസിൽ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. കടക്കൽ ഐ.എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ നിസാർ, എസ്.സി.പി.ഒമാരായ ബിനു വർഗീസ്, ഹരീഷ്, രഞ്ജിത്ത്, ദീപു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.