കോട്ടയം: കൂരേപ്പാടത്ത് വൈദികന്‍റെ വീട്ടില്‍ നിന്ന് മോഷണം പോയ 50 പവനില്‍ 20 പവന്‍ സ്വര്‍ണം തിരികെ കിട്ടി. കൂരേപ്പാടത്ത് ചെന്നാമറ്റം ഇലപ്പനാല്‍ ഫാദര്‍ ജേക്കബ് നൈനാന്‍റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണ് തിരികെ ലഭിച്ചത്. വീടിന് സമീപത്ത് നിന്നുമാണ് ആഭരണങ്ങള്‍ ലഭിച്ചത്.
മോഷണം കഴിഞ്ഞ് മോഷ്‌ടാവ് തിരികെ പോയപ്പോള്‍ താഴെ വീണുപോയതാകാമെന്നാണ് കരുതുന്നത്. ചൊവ്വാഴ്‌ച(09.08.2022) വൈകുന്നേരം വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. അലമാര കുത്തി തുറന്ന് 50ലധികം പവന്‍ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.