ഇടുക്കി: പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇടുക്കി ശാന്തൻപാറ പേത്തൊട്ടി സ്വാദേശി പുളിക്കൽ പ്രസാദിനാണ് വെട്ടേറ്റത്. ശാന്തൻപാറ സ്വദേശി രാജേഷാണ് കത്തി ഉപയോഗിച്ച് പ്രസാദിനെ ആക്രമിച്ചത്.
മീന്‍ കച്ചവടക്കാരനായ പിതാവ് വിറ്റ മീനിന്‍റെ പണം വാങ്ങാനായി മക്കളായ അഭിജിത്തിനെയും (18) പ്രായപൂര്‍ത്തിയാവാത്ത മകനെയും പ്രസാദിന്‍റ അടുത്തേക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രസാദ് കുട്ടികളെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദന വിവരമറിഞ്ഞ പിതാവ് രാജേഷ് പ്രസാദിന്‍റെ അടുത്തെത്തുകയും വണ്ടിയിലുണ്ടായിരുന്ന കത്തിയെടുത്ത് കൈക്ക് വെട്ടി പിക്കേല്‍പ്പിക്കുകയുമായിരുന്നു.