കേരളം

kerala

ETV Bharat / crime

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ ഒളിവില്‍ - ഈട്ടിത്തോപ്പ്

ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ കടന്നുപിടിച്ചു എന്ന പരാതിയെ തുടർന്ന് സ്‌കൂൾ അധ്യാപകനായ ഈട്ടിത്തോപ്പ് പിരിയംമാക്കല്‍ ഷെല്ലി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു.

teacher tried to abuse the student in Idukki  idukki news  idukki latest news  idukki  ഇടുക്കി  ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം  പീഡന ശ്രമം അധ്യാപകനെതിരെ കേസ്  ഇടുക്കി പീഡനം  ഇടുക്കി പീഡനശ്രമം  ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ ഒളിവില്‍  സ്‌കൂൾ അധ്യാപകനെതിരെ കേസ്  ഈട്ടിത്തോപ്പ്  ലൈഗീക അതിക്രമം അധ്യാപകനെതിരെ കേസ്
ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ ഒളിവില്‍

By

Published : Aug 9, 2022, 7:48 AM IST

ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് സംഭവം. ഈട്ടിത്തോപ്പ് പിരിയംമാക്കല്‍ ഷെല്ലി ജോര്‍ജിനെതിരെയാണ് കേസ്.

ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ പ്രതി കടന്നു പിടിച്ചതായി പരാതിയില്‍ പറയുന്നു. കട്ടപ്പന പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ നേതൃനിരയിലുള്ള ഭാരവാഹിയാണ് ഷെല്ലി ജോര്‍ജ്.

മുന്‍പ് ബസ് യാത്രയ്ക്കിടയില്‍ യാത്രക്കാരിയോട് സമാന രീതിയില്‍ പെരുമാറിയതിന് എരുമേലി പൊലീസില്‍ പരാതി ലഭിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ, സംഘടന സ്വാധീനത്താല്‍ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Also read: ഹൈദരാബാദില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയില്‍

ABOUT THE AUTHOR

...view details