ചെന്നൈ :തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സഹചാരി ശശികലയ്‌ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് അറുമുഖസാമി കമ്മിഷന്‍ റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മിഷന്‍റെ റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടില്‍ ശശികല ഉൾപ്പടെയുള്ളവര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്.
എല്ലായിടത്തും 'കുറ്റക്കാരിയുടെ' സാന്നിധ്യം ; ജയലളിതയുടെ മരണത്തില്‍ ശശികലയ്‌ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ - jayalalitha death enquiry
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ തോഴി ശശികല ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന അറുമുഖസാമി കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍
2012ൽ ജയലളിത ശശികലയെ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയിരുന്നു. ജയലളിതയുമായി വീണ്ടും ഒരുമിച്ചുവെങ്കിലും ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുണ്ടായ സംഭവങ്ങളിലെല്ലാം ശശികല കുറ്റക്കാരിയാണെന്ന നിഗമനങ്ങളിലെത്തിയതിനാലാണ് കമ്മിഷന്‍ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
ശശികലയെക്കൂടാതെ കെ.എസ് ശിവകുമാർ, ആരോഗ്യവകുപ്പ് സെക്രട്ടറി രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്‌കർ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.