ദിസ്പൂര്‍:വരണമാല്യം ചാര്‍ത്താനായി നീട്ടിയ കൈകളില്‍ വിലങ്ങണിയിച്ച് ഭാവിവധു. പ്രതിശ്രുത വരൻ തട്ടിപ്പുകാരനും വധു പൊലീസുമായാല്‍ അങ്ങനെയും സംഭവിക്കുമെന്നാണ് അസമില്‍ നിന്നുള്ള വാര്‍ത്ത. പ്രതി റാണാ പഗാഗും അറസ്റ്റ് രേഖപ്പെടുത്തി വാര്‍ത്തകളിലിടം നേടിയ സബ് ഇൻസ്പെക്ടര്‍ ജോൻമണി റാവയും സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ചയാണിപ്പോള്‍.
വ്യാജ രേഖകളും സ്റ്റാമ്പുകളും ഉപയോഗിച്ച് നിരവധി പേരില്‍ നിന്നും പണം തട്ടിയ അസം സ്വദേശിയായ റാണാ പഗാഗിന് സബ് ഇൻസ്പെക്ടര്‍ ജോൻമണിയെ കണ്ടപ്പോള്‍ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നിയെടുത്താണ് സിനിമയെ വെല്ലുന്ന സംഭവകഥ ആരംഭിക്കുന്നത്. താൻ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്‍റെ (ONGC) ഉന്നത ഉദ്യോഗസ്ഥനാണെന്ന് വാദിച്ചാണ് റാണാപരാഗ് ജോൻമണിയെ സമീപിക്കുന്നത്. സുമുഖൻ, സുന്ദരൻ, ഉന്നത വിദ്യാഭ്യാസം, മാന്യമായ ജോലി! ഒരു സബ് ഇൻസ്പെക്ടര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. കൂടുതലൊന്നും ആലോചിക്കാതെ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിച്ചു. തിയതിയും നിശ്ചയിച്ചു. 2022 നവംബറില്‍.