ബെംഗളൂരു:സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടക ഹൂബ്ലി സ്വദേശി ശിവപ്പയാണ് മരിച്ചത്. മരുമകന്‍ ഗുരപ്പക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
സ്വത്ത് തര്‍ക്കം; ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്; അന്വേഷണം - ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്
കര്‍ണാടകയിലെ ഹൂബ്ലിയില്‍ യുവാവ് ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹൂബ്ലി സ്വദേശി ശിവപ്പയാണ് മരിച്ചത്. മരുമകന്‍ ഗുരപ്പക്കെതിരെ കേസ്. പ്രതി ഒളിവില്‍.
ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്
വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. സ്വത്ത് തര്‍ക്കത്തെ ചൊല്ലി ശിവപ്പയുമായി വഴക്കിട്ട ഗുരപ്പ കത്തിയെടുത്ത് കുത്തുകയായിരുന്നു. ശരീരത്തില്‍ 20ലധികം കുത്തുകളേറ്റ ശിവപ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി ഹൂബ്ലി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
TAGGED:
സ്വത്ത് തര്‍ക്കം