തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒന്നാം പ്രതി ഗ്രീഷ്‌മയെ അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവര്‍ക്കൊപ്പം ഇരുത്തി ഗ്രീഷ്‌മയെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.
ഷാരോണ്‍ വധം: അമ്മയ്‌ക്കും അമ്മാവനുമൊപ്പം ഗ്രീഷ്‌മയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം
ഇന്നലെയാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്‌മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്
ഇന്നലെയാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ഗ്രീഷ്‌മയെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും കാമറയില്‍ പകര്‍ത്താനും കോടതി നിര്‍ദേശമുണ്ട്. ഷാരോൺ രാജിന്‍റെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തിയ ശേഷം ഗ്രീഷ്‌മയുമായുള്ള തെളിവെടുപ്പ് മതിയെന്ന നിലപാടിലാണ് പൊലീസിന്.
ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും നാല് ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും.