കേരളം

kerala

ETV Bharat / crime

മുറിച്ചാലുമ്മൂട് ക്ഷേത്രത്തില്‍ മോഷണം; പ്രതി പിടിയില്‍

ജനുവരി 31നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.

Kollam Temple Robbery  Srikrishnaswami temple kollam  kollam crime news  Kerala Latest News  കൊല്ലം ക്രൈം വാര്‍ത്തകള്‍  ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ മോഷണം
മുറിച്ചാലുമ്മൂട് ക്ഷേത്രത്തില്‍ മോഷണം; പ്രതി പിടിയില്‍

By

Published : Feb 1, 2022, 8:59 PM IST

കൊല്ലം: പോളയത്തോട്‌ മുറിച്ചാലുമ്മൂട്‌ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ്‌ അറസ്റ്റ് ചെയ്‌തു. പോളയത്തോട്‌ സ്വദേശി മുഹമ്മദ്‌ ഷാഫിയാണ് അറസ്റ്റിലായത്.

ജനുവരി 31ന്‌ പുലര്‍ച്ചെയാണ് ക്ഷേത്രത്തിന്‍റെ സ്റ്റോര്‍റൂമിന്‍റെ പൂട്ട് പൊളിച്ച് പ്രതി മൂന്ന് ഉരുളികളും ഗ്യാസ്‌ നിറച്ച ഇന്‍ഡോര്‍ ഗ്യാസ് കുറ്റിയും കവര്‍ന്നത്. കൂടാതെ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണവും അപഹരിച്ചത്.

Also Read:വനിത പൊലീസിന്‍റെ വീട് ആക്രമിച്ച സംഭവം; മുഖ്യ പ്രതികൾ പിടിയിൽ

ക്ഷേത്രം മനേജറുടെ പരാതിയില്‍ കൊല്ലം ഈസ്റ്റ്‌ പൊലീസ് കേസെടുത്തിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. ഇയാള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

ABOUT THE AUTHOR

...view details